കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യ മേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.പ്രകാശ് സാമൂഹ്യ മേള ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസ് നടന്നു. മേളയുടെ ഭാഗമായി ചൊവ്വാഴ്ച (09-11) രാവിലെ 10 ന് വയോജന അയൽക്കൂട്ടങ്ങളുടെ കലാപരിപാടികളും തുടർന്ന് പ്രണയവും പ്രതികാരവും എന്ന വിഷയത്തിൽ സംവാദവും നടക്കും. ബുധനാഴ്ച വൈകിട്ട് അനുമോദന സമ്മേളനത്തോടെ മേളക്ക് കൊടിയിറങ്ങും.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റിയധ്യക്ഷ രാജമ്മ രാജപ്പൻ, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ കെ.വി.സനീഷ്, വർഗീസ് യാക്കോബ്, സിന്ധു യാക്കോബ്, ബ്ലോക്കം ഗ ങ്ങളായ ബേബി വർഗീസ്, ഓമന നന്ദകുമാർ, പഞ്ചായത്തംഗങ്ങളായ സജിനി സുനിൽ, ബീന ജോസ്, സജി പീറ്റർ, ജിബു ജേക്കബ്, ബിന്ദു മനോഹരൻ, ലിസി കുര്യാക്കോസ്, എൻ.റ്റി.സുരേഷ്, എബിൻ വർഗീസ്, ഷൈനി ജോയി, എം.എൻ.മനു, ബിജു.വി.ജോൺ, കുടുംബശ്രീ അസി.മിഷൻ കോർഡിനേറ്റർ എം.ബി പ്രീതി, സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ, പഞ്ചായത്ത് സെക്രട്ടറി കെ.യു.ജയകുമാർ എന്നിവർ പ്രസംഗിച്ചു.