ജില്ലയില്‍ മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ 1628 പേര്‍ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 64 ക്യാമ്പുകളിലായി 334 കുടുംബങ്ങളാണ് കഴിയുന്നത്. ഇതുവെര മൂന്ന് വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ താലൂക്കുകളിലായി 33 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികായി കണക്കാക്കിയിട്ടുള്ളത്. അന്തിമ കണക്കെടുപ്പില്‍ നാശനഷ്ടത്തിന്റെ തോത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മല്ലപ്പള്ളി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടം കണക്കാക്കിയിട്ടുള്ളത്. 20 ലക്ഷത്തിലധികം രൂപ. കോന്നി അട്ടച്ചാക്കലിലും പമ്പയിലെ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നേവിയുടെ സഹായത്തോടെയാണ് കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ നടക്കുന്നത്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതിമൂലമുള്ള ദുരിതം കൂടുതലായി അനുഭവപ്പെടുന്നത്.