കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 662 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 526 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 657 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ രണ്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-27 , പരവൂർ-ഒൻപത് , പുനലൂർ-11, കരുനാഗപ്പള്ളി- ഒൻപത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കുണ്ടറ- 22, പത്തനാപുരം- 21, ഓച്ചിറ- 20, കടയ്ക്കൽ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിൽ 18 വീതവും കുളത്തുപ്പുഴ- 17, വെട്ടിക്കവല, നീണ്ടകര, കുളക്കട, കരവാളൂർ ഭാഗങ്ങളിൽ 16 വീതവും വെളിയം, തൊടിയൂർ മേഖലകളിൽ 13 വീതവും ചിതറ, കല്ലുവാതുക്കൽ, കരീപ്ര എന്നിവിടങ്ങളിൽ 11 വീതവും ശൂരനാട് വടക്ക്, മൈനാഗപ്പള്ളി, നെടുവത്തൂർ, കുലശേഖരപുരം മേഖലകളിൽ പത്ത് വീതവും മൈലം, തഴവ, അഞ്ചൽ ഭാഗങ്ങളിൽ ഒൻപത് വീതവും ശാസ്താംകോട്ട, വെളിനല്ലൂർ, ഇട്ടിവ എന്നിവിടങ്ങളിൽ എട്ട് വീതവും പോരുവഴി, പെരിനാട്, പൂയപ്പള്ളി, തലവൂർ, ചടയമംഗലം, ക്ലാപ്പന, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ ഏഴ് വീതവും മയ്യനാട്, പൂതക്കുളം, പന്മന, നെടുമ്പന, തേവലക്കര, തൃക്കോവിൽവട്ടം, ഏരൂർ,എഴുകോൺ എന്നിവിടങ്ങളിൽ ആറ് വീതവും പിറവന്തൂർ, പവിത്രേശ്വരം, ചവറ, കൊറ്റങ്കര, കുമ്മിൾ, ഇടമുളയ്ക്കൽ ഭാഗങ്ങളിൽ അഞ്ച് വീതവും ചാത്തന്നൂർ, കുന്നത്തൂർ മേഖലകളിൽ നാല് വീതവും മേലില, പനയം, ഉമ്മന്നൂർ, ആലപ്പാട് ഭാഗങ്ങളിൽ മൂന്നു വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.