തൃക്കരിപ്പൂര്‍ വെള്ളാപ്പ് ആയിറ്റി റോഡില്‍ തൈക്കിലില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 12 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളാപ്പ് ആയിറ്റി ഭാഗത്തുനിന്ന് പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ തൈക്കില്‍ റോഡ്, മുജമ്മല്‍ റോഡ് എന്നീ റോഡുകളിലൂടെ ബീരിച്ചേരി ഗേറ്റ് വഴിയും ബസുകള്‍ പേക്കടം -മീലിയാട്ട് റോഡിലൂടെ വെള്ളാപ്പ് ഗേറ്റ് വഴിയും പോകണമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.