പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിവിധ പ്രോജക്ടുകള്‍ക്ക് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍- ഡീറ്റേയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നതിന് ഏജന്‍സികളെ ക്ഷണിച്ചു. ബ്ലോക്കിന് കീഴിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഡിപിആര്‍ തയാറാക്കാന്‍ ശുചിത്വ മിഷന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വനിതാ തൊഴില്‍ അപ്പാരല്‍ പാര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഡിപിആര്‍ തയാറാക്കാന്‍ ഗവ. അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 20 നകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0467 2255655