ആലപ്പുഴ: ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ഭരണഭാഷാ പ്രശ്‌നോത്തരി മത്സരം നടത്തി.
കെ. മനേഷ്- ശങ്കര്‍ കൃഷ്ണ എന്നിവരുള്‍പ്പെട്ട റവന്യൂ വകുപ്പിന്‍റെ ടീം ഒന്നാം സ്ഥാനം നേടി. കെ.എസ്.ഇ.ബിയെ പ്രതിനീധികരിച്ച ജി. രാജേഷ്, ജൂമിയ എല്‍. തിയോഡോര്‍ എന്നിരുടെ ടീമിനാണ് രണ്ടാം സ്ഥാനം. കാവാലം ഗവണ്‍മെന്‍റ് എല്‍.പി.എസ്. അധ്യാപകനായ പി. തോമസ് മൂന്നാം സ്ഥാനം നേടി.