മന്തുരോഗ നിവാരണ. പരിപാടിയുടെ ഭാഗമായി 5 വയസിനും 9 വയസിനും ഇടയിലുള്ള കുട്ടികളുടെ രാത്രികാല രക്തപരിശോധനാ ക്യാംപ് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ്, ജില്ലാ ആരോഗ്യ വിഭാഗം, ഏലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നൂറക്കാട് അംഗൻവാടി യിൽവെച്ചു ബഹുമാനപെട്ട ഏലൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ. AD സുജിൽ നിർവഹിച്ചു. വാർഡ് കൗണ്സിലർ ശ്രീമതി. നസിറാ റസാക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് സീനിയർ ബയോളജിസ്റ്റ് ശ്രീ.അബ്ദുൽ ജബ്ബാർ , ജില്ലാ NVBDCP ഓഫീസർ ശ്രീമതി.M സുമയ്യ, ഡി.വി.സി യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ വിപി ജോഷി . ഏലൂർ FHC ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മന്തുരോഗം നിവാരണം എന്ന ലക്ഷ്യത്തോടെ 2000 ത്തിൽ ആരംഭിച്ച മാസ് ഡ്രഗ് അഡ്മിനിസ്ട്രഷൻ (MDA )പ്രോഗ്രാമിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി 5 നും 9 നും ഇടയിലുള്ള കുട്ടികളിൽ മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിദ്ധ്യം രക്തത്തിൽ ഉണ്ടോ എന്ന് പരിശോധിക്കുന്ന പരിപാടി ജില്ലയിലെ 8 ഗ്രാമ പ്രദേശങ്ങളിലും 8 നഗര പ്രദേശങ്ങളിലും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വഴി നടപ്പിലാക്കുന്നതാണ്. ക്യാമ്പയിൻ ഡിസംബർ 22 നാണ് സമാപിക്കുന്നത്.