എറണാകുളം: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ഇ ശ്രം പോർട്ടലിലൂടെയുള്ള രജിസ്ട്രേഷൻ പെരുമ്പാവൂരിലെ അതിഥി തൊഴിലാളി ഫെസിലിറ്റേഷൻ സെന്ററിൽ ആരംഭിച്ചു.

2021 ഡിസംബർ മാസത്തിനു മുൻപായി ഇൻകം ടാക്സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ-ശ്രം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ള തൊഴിലാളികൾക്ക് സ്വയം രജിസ്ട്രേഷൻ നടത്താൻ സാധിക്കും. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.
പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ നിന്നുള്ള ആദ്യ കാർഡ് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് നൽകി ഉത്ഘാടനം നിർവഹിച്ചു. അസി. ലേബർ ഓഫീസർ കെ. എ. ജയപ്രകാശ് സംബന്ധിച്ചു.

ഫോട്ടോ : പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ നിന്നുള്ള ആദ്യ കാർഡ് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് നൽകി ഉത്ഘാടനം നിർവഹിക്കുന്നു.