എറണാകുളം: ജില്ലാ നിയമസേവന അതോറിറ്റിയുടെയും തേവര എസ്. എച്ച് കോളേജിലെ എൻ. എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമ സേവന ദിനാചരണം അഡീ. ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റി ചെയർമാനുമായ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യൻ ഭരണഘടനയിലെ നിയമവ്യവസ്ഥകളിൽ ചിലതു മറ്റു രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച് ഇന്ത്യൻ ജനാധിപത്യത്തിനുതകുംവിധം വ്യക്തമായ ചർച്ചകളിലൂടെയും അവലോകനങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്തതിന് ഡോ.അംബേദ്‌റിനോടും, ജവഹർ ലാൽ നെഹ്രുവിനോടും രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ എ.ജയശങ്കർ നിയസേവന സന്ദേശം നൽകുകയും, കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ലീഗൽ സർവീസസ്സ് അതോറിറ്റി സെക്രട്ടറി പി. എം സുരേഷ്,നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ.ജോസഫ് വർഗീസ്, ഡോ . ജൂൺ സിറിയക് തുടങ്ങിയവർ സംസാരിച്ചു.