2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൌരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലുള്ള വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും അപേക്ഷ സ്വീകരിക്കല്‍ എന്നിങ്ങനെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തൃശൂര്‍ ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോ മറ്റോ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആക്ഷേപങ്ങളും പരാതികളും 2021 നവംബര്‍ 30 വരെ സ്വീകരിക്കും. ഇവയില്‍ പരിഹാരനടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വോട്ടര്‍ പട്ടിക 2022 ജനുവരി 5 ന് പ്രസിദ്ധീകരിക്കും. ഒരു സമ്മതിദായകന്‍ പോലും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്, ട്രൈബല്‍ വിഭാഗങ്ങള്‍, പ്രവാസികള്‍, സര്‍വീസ് വോട്ടര്‍മാര്‍, യുവജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ള എല്ലാ സമ്മതിദായകരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് സ്വന്തമായും സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയും.
