കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവ സിസിഎംവൈ മാറമ്പിളളി എംഇഎസ് കോളേജില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ സംഘടിപ്പിച്ച ചതുര്‍ദിന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ സമാപിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് എംഇഎസ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ.എ.എ.അബ്ദുള്‍ ഹസന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്ലാസിന്റെ ഉദ്ഘാടനം എംഇഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മന്‍സൂര്‍ അലി നവംബര്‍ ഒമ്പതിന് നിര്‍വഹിച്ചിരുന്നു. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ.കെ.കെ.സുലേഖ, ഐക്യൂഎസി കോ-ഓഡിനേറ്ററും ഇലക്‌ട്രോണിക്‌സ് വിഭാഗം അധ്യക്ഷയുമായ ഡോ.ജാസ്മിന്‍ പി.എം, മൈനോറിറ്റി സെല്‍ കോ-ഓഡിനേറ്റര്‍ ഷെറീന.വി.ബി, ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്‍ കോ-ഓഡിനേറ്റര്‍ റജിന.കെ.എ, ഫാക്കല്‍റ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
