മാതൃഭാഷയുടെ പ്രചാരണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. മലയാള ഭാഷാപരിപോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സാമ്പത്തികസ്ഥിതി വിവര വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഭാഷ മാത്രമല്ല സുന്ദരമായൊരു സംസ്‌കാരം കൂടിയാണ് മലയാളമെന്നും കലക്ടര്‍ പറഞ്ഞു. ഔദ്യോഗിക രേഖകള്‍ മാതൃഭാഷയില്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ആര്‍ജ്ജവം കാണിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍ അധ്യക്ഷനായി. ഭാഷാപഠന പ്രോത്സാഹനവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ കില ഫാക്കല്‍റ്റിമാരായ എം. എസ്. അനില്‍കുമാര്‍, പ•ന മജീദ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ ബിന്ദു, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.