കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം (12-11-2021)പുറത്തിറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200-ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുതെന്ന നിയന്ത്രണം കൃത്യമായി പാലിക്കുന്നതോടൊപ്പം തന്നെ ഉത്സവത്തിൽ പങ്കെടുക്കുന്നവർ മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
അഗ്രഹാരത്തിൽ ഉള്ളവർ തിരക്കിനിടയാക്കാതെ വീട്ടിലിരുന്ന് തന്നെ ഉത്സവം കാണണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.