ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 4, 6, 7 തീയതികളിൽ നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിതുൽ രമേശ് കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ എ. അർച്ചിത പ്രസിഡന്റായും ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ സാൻജോ ബിനോയ് സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മത്സര വിജയികൾക്കും നാളെ (നവംബർ 14) പത്മനാഭൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്യും. ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാർ, ട്രഷറർ പി.കൃഷ്ണൻകുട്ടി, സമിതി സംസ്ഥാന നോമിനി പത്മിനി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കുമാർ, സുലോചന എന്നിവർ പങ്കെടുക്കും.