സാമൂഹിക സുരക്ഷാ മിഷന് സ്‌നേഹസ്പര്ശം പദ്ധതി വഴി ചൂഷണത്തിന് ഇരയായ അവിവാഹിതരും അഗതികളുമായ അമ്മമാരെ പ്രതിമാസ ധനസഹായം നല്കി പുനരധിവസിപ്പിക്കുന്നു. പ്രതിമാസം 2000 രൂപയാണ് ധനസഹായമായി ലഭിക്കുക. ഇവര് വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവരോ മറ്റു പെന്ഷനുകള് ലഭിക്കുന്നവരോ ആകരുത്. അപേക്ഷാഫോം www.socialsecuritymission.gov.in ല് ലഭിക്കും. ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്ക്കോ ജില്ലാ സാമൂഹികനീതി ഓഫീസര്ക്കോ നല്കണം. അപേക്ഷകരുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകര്പ്പ്, ആധാര് , റേഷന് കാര്ഡുകളുടെ അറ്റസ്റ്റഡ് കോപ്പി എന്നിവ അപേക്ഷയോടൊപ്പം നല്കണം. ഫോണ്: 0471- 2348135, 0471- 2341200