സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പാലക്കാട് ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു. പ്രായപരിധി 19-26 വയസ്. അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്) യോഗ്യതയുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് കാലാവധി ഒരു വർഷവും പ്രതിമാസ സ്‌റ്റൈപ്പന്റ് 9000 രൂപയുമാണ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും രണ്ടു ഫോട്ടോയും സഹിതം ബോർഡിന്റെ ജില്ലാ ഓഫീസിൽ നവംബർ 22 ന് രാവിലെ 11 നകം എത്തണമെന്ന് എൻവയോൺമെന്റൽ എൻജിനീയർ അറിയിച്ചു. ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0491 2505542