മലപ്പുറം താനൂര് ഗവ.ആര്ട്സ് ആന്ഡ് സയന്സ് കോളേജില് ഒന്നാം സെമസ്റ്റര് ബി.എസ്.സി ഇലക്ട്രോണിക്സില് ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി വിഭാഗത്തിലും ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര് ആപ്ലിക്കേഷന്, ബി.സി.എ എന്നീ വകുപ്പുകളില് എസ്.ടി വിഭാഗത്തിലും സീറ്റുകള് ഒഴിവുണ്ട്. താത്പര്യമുള്ളവര് നവംബര് 15 ന് രാവിലെ 10 ന് യോഗ്യത സര്ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. വിശദ വിവരങ്ങള് gctanur.ac.in ല് ലഭിക്കും.
