കൊല്ലം ജില്ലയിൽ ഞായറാഴ്ച 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 695 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 453 പേര്‍ക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 74 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-13, പുനലൂർ- 10, പരവൂർ- ഒമ്പത്, കരുനാഗപ്പള്ളി – ആറ്
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം- 25, പെരിനാട്- 22, തഴവ- 16, കല്ലുവാതുക്കൽ- 15, പൂതക്കുളം -14, വെട്ടിക്കവല- 13, ചവറ -12, കടയ്ക്കൽ, കുണ്ടറ, കുളത്തൂപ്പുഴ, ചടയമംഗലം എന്നിവിടങ്ങളിൽ 11 വീതവും അഞ്ചൽ, തൊടിയൂർ പ്രദേശങ്ങളിൽ ഒമ്പത് വീതവും എഴുകോൺ, നീണ്ടകര ഭാഗങ്ങളിൽ ഏഴ് വീതവും വെളിയം, മൈനാഗപ്പള്ളി, മയ്യനാട്, പൂയപ്പള്ളി, തേവലക്കര, തൃക്കോവിൽവട്ടം, ഏരൂർ, ആദിച്ചനല്ലൂർ, അലയമൺ എന്നിവിടങ്ങളിൽ ആറ് വീതവും ഇടമുളയ്ക്കൽ, ഇളമാട്, ചിറക്കര, പിറവന്തൂർ, പേരയം, മൈലം, വെളിനല്ലൂർ പ്രദേശങ്ങളിൽ അഞ്ച് വീതവും മേലില, തെന്മല, തലവൂർ, ചാത്തന്നൂർ, കൊറ്റങ്കര, ഇട്ടിവ ഭാഗങ്ങളിൽ നാല് വീതവും ഇളമ്പള്ളൂർ, കരവാളൂർ, കുലശേഖരപുരം, കുളക്കട, ചിതറ, കരീപ്ര എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.