ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ശിശു ദിനത്തിൽ സർക്കാർ ചിൽഡ്രൻസ് ഹോമിൽ വിവിധ പരിപാടികൾ നടന്നു. ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ. ബദറുധീൻ നിർവഹിച്ചു.

മനോഭാവത്തിന്റെ മാറ്റം സമൂഹത്തിന്റെ മാറ്റത്തിന് കാരണമാകുമെന്ന് ജസ്റ്റിസ് എ. ബദറുധീൻ പറഞ്ഞു. പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള ആർജ്ജവം കുട്ടികൾ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നിയമ സേവന അതോറിറ്റി ചിൽഡ്രൻസ് ഹോമിന് എൽ. ഇ. ഡി
ടി.വി കൈമാറി. ചടങ്ങിന്റെ ഭാഗമായി ടീം ഹാഗിയോസ് അവതരിപ്പിച്ച പാവകളി, സംഗീതവിരുന്ന് തുടങ്ങിയവ നടന്നു.

നിയമ സേവന അതോറിറ്റി സെക്രട്ടറി സി ആർ ബിജു കുമാർ, പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.വി.ജയകുമാർ,
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസുൺ മോഹൻ,ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് എ ആർ കാർത്തിക, ബാർ അസോസിയേഷൻ സെക്രട്ടറി മനോജ് കുമാർ ആർ പള്ളിമൺ ജുവനൈൽ ഹോം സൂപ്രണ്ട് കെ എസ് മായ തുടങ്ങിയവർ പങ്കെടുത്തു.