ലഹരി വിരുദ്ധ ക്ലാസില്‍ നിന്ന് മുഖാമുഖത്തിലേക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വഴി തുറന്ന് എറണാകുളം പട്ടികജാതി വികസന വകുപ്പ്
എറണാകുളം സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൈവിടാതെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് ജില്ല പട്ടികജാതി വികസന ഓഫീസ്. പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസിൻറെ രണ്ടാം ഘട്ടമായ മുഖാമുഖം പരിപാടി എക്സൈസ് വകുപ്പിൻറെ വിമുക്തി മിഷനുമായി സഹകരിച്ചു നടപ്പിലാക്കുകയാണ്.
നവംബര്‍ 21 ന് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടംപട്ടികജാതി കോളനിയില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി സംവദിക്കും. പ്രദേശത്ത് എക്സൈസ് വകുപ്പിൻറെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിക്കണമെന്നുള്ള പൊതുജനങ്ങളുടഅഭ്യര്ത്ഥനയെ തുടര്‍ന്നാണ് പ്രദേശത്ത് ജനകീയ പങ്കാളിത്തത്തോടെകൂടുതല് പ്രവര്‍ത്തനങ്ങള്‍ നടത്താൻ തീരുമാനിച്ചത്.