ജില്ലയില്‍ തിങ്കളാഴ്ച 474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.439 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 468 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 77 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ,കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ പത്ത് വീതവും കരുനാഗപ്പള്ളി – എട്ടുമാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ-31, കുളക്കട-29, നിലമേൽ, കടയ്ക്കൽ, എന്നിവിടങ്ങളിൽ 13 വീതവും കുലശേഖരപുരം-12, ശൂരനാട് തെക്ക്-11, കരീപ്ര, വെളിയം ഭാഗങ്ങളിൽ പത്ത് വീതവും ഇടമുളയ്ക്കൽ, കുന്നത്തൂർ, ചിതറ, തേവലക്കര, നീണ്ടകര, പത്തനാപുരം, മൈലം, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ ഒൻപത് വീതവും തഴവ, ഓച്ചിറ, എഴുകോൺ എന്നിവിടങ്ങളിൽ എട്ട് വീതവും പവിത്രേശ്വരം, ഇളമ്പള്ളൂർ ഭാഗങ്ങളിൽ ഏഴ് വീതവും പൂയപ്പള്ളി, നെടുമ്പന, ഇട്ടിവ പ്രദേശങ്ങളിൽ ആറ് വീതവും പിറവന്തൂർ, പട്ടാഴി, ചിറക്കര, ചാത്തന്നൂർ, ക്ലാപ്പന എന്നിവിടങ്ങളിൽ അഞ്ച് വീതവും ശാസ്താംകോട്ട, മേലില, പെരിനാട്, നെടുവത്തൂർ, തൊടിയൂർ, തെന്മല, തലവൂർ, ചവറ, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ നാല് വീതവും വെളിനല്ലൂർ, പൂതക്കുളം, ഉമ്മന്നൂർ, കല്ലുവാതുക്കൽ, ചടയമംഗലം, തൃക്കോവിൽവട്ടം എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.