മാനവരാശിയുടെ കുതിച്ചുചാട്ടത്തിനു കാരണമായ ചെറിയ കാല്‍വെയ്പിന്റെ അമ്പതാം വാര്‍ഷികം ആഘോഷമാക്കാന്‍ പുല്ലാട് ബി.ആര്‍ സി ഒരുങ്ങുന്നു.ചാന്ദ്രദിനത്തെ പഠനാനുബന്ധപ്രവര്‍ത്തനമാക്കാനാണ് ഗവ.മോഡല്‍ യു.പി.സ്‌കൂളില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നത്.ആകാശ വിസ്മയങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കുകയും ജ്യോതിശാസ്ത്ര പഠനത്തില്‍ താത്പര്യം ജനിപ്പിക്കുകയുമാണ് ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര,ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത പ്രവര്‍ത്തനമാണ് ചന്ദ്രകാന്ദം. വിവിധ ക്ലബ്ബുകള്‍ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതുവായി പങ്കുവെയ്ക്കുന്ന രീതിയിലായതിനാല്‍ കുട്ടികള്‍ക്ക് മറ്റു വിഷയങ്ങള്‍ പഠിക്കാനുള്ളസമയം നഷ്ടമാകാതിരിക്കും. ജ്യോതിശാസ്ത്ര ക്ലാസ്സ്,വാനനിരിക്ഷണം,പഠനോപകരണ നിര്‍മാണം,വീഡിയോ ഷോ,മേനിപറച്ചില്‍,ചോദ്യോത്തര പയറ്റ്,പതിപ്പ് നിര്‍മാണം,ചന്ദ്രനുമായി ബന്ധപ്പെട്ട കഥകള്‍,പാട്ടുകളുടെ ശേഖരണം,അവതരണം,പ്രദര്‍ശനം തുടങ്ങിയവ വിവിധ സ്‌കൂളുകളില്‍ നടക്കും. ചന്ദ്രകാന്തം 2018 ന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷാജി.കെ.ആന്റണി നിര്‍വഹിച്ചു.ബി.പി.ഒ ഷാജി.എ.സലാം,സി.ആര്‍.സി.സിമാരായ റ്റി.ജി.ജയശ്രീ,- ഷൈനി എലിസബത്ത് മാത്യു, എസ്.ഹരി കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.