ആറന്മുള വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ രണ്ടു വരെ പള്ളിയോങ്ങളില്‍ വരുന്ന തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഒക്ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍ പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടമോ ജീവഹാനിയോ ഉണ്ടായാല്‍ അവയെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടത്തിനും ആശുപത്രി ചികിത്സയ്ക്കും അന്‍പതിനായിരം രൂപവരെയും അംഗവൈകല്യമുണ്ടായാല്‍ 10 ലക്ഷത്തിന് ആനുപാതികമായ തുകയും ലഭിക്കും.