ജില്ലയിലെ ഓണം ബംപര്‍ ലോട്ടറിയുടെ വില്‍പന ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ലോട്ടറി ഏജന്റ് സെയ്ദ് മീരാന് ടിക്കറ്റ് \ല്‍കിയാണ് കളക്ടര്‍ ഉദ്ഘാടനം \ിര്‍വഹിച്ചത്. 250 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം പത്ത് കോടി രൂപ, രണ്ടാം സമ്മാനം 50 ലക്ഷം, ഓരോ പരമ്പരയിലും ഒന്ന് വീതവും, മൂന്നാം സമ്മാനമായി പത്ത് ലക്ഷവും, നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും ഓരോ പരമ്പരയിലും രണ്ട് വീതവും \ല്‍കും. ജില്ലാ ലോട്ടറി ഓഫീസര്‍ ആര്‍.ബാഹുലേയന്‍ പിള്ള, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍ ജിജി, ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ ബെന്നിഫിലിപ്പ്, വിവിധ ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
