സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ നവംബർ 19നും 20നും പാലക്കാട് ജില്ലയിൽ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ്(റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും സിറ്റിങ്ങിൽ പങ്കെടുക്കും. പാലക്കാട് അതിഥി മന്ദിരത്തിലാണു സിറ്റിങ്. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ തർക്കമുണ്ടെങ്കിൽ രേഖകളുമായി സിറ്റിങ്ങിൽ ഹാജരാകണം.
![](https://prdlive.kerala.gov.in/wp-content/uploads/2021/10/sitting.jpg)