എനർജി മാനേജ്മെന്റ് സെന്ററും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് തിരഞ്ഞെടുത്ത വ്യവസായ ക്ലസ്റ്ററുകളിൽ വ്യാവസായങ്ങളിലെ ഊർജ്ജ കാര്യക്ഷമതയെക്കുറിച്ചുള്ള ശില്പശാലകൾ സംഘടിപ്പിക്കുന്നു. വിവിധ വ്യവസായ ക്ളസ്റ്ററുകളിൽ ഒരു പരമ്പരയായാണ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. പരമ്പരയിലെ ആദ്യ ശില്പശാല റൈസ് മിൽ ക്ളസറ്ററുകൾക്കുവേണ്ടിയാണ് നടത്തുന്നത്. ഉദ്ഘാടനം 2021 നവംബർ 17 ന് അങ്കമാലിയിൽ വെച്ച് നടത്തും. ശ്രീ. പോൾ ആന്റണി ഐ.എ.എസ്, ചെയർമാൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ശില്പശാലയുടെ ഉൽഘാടനം നിർവഹിക്കുന്നതാണ്. നവംബർ 18 ന് പരമ്പരയിലെ അടുത്ത ശില്പശാല പ്ലൈവുഡ് ക്ളസ്റ്റുകൾക്കുവേണ്ടിയും നടത്തും.
വ്യവസായങ്ങളിലെ ഊർജ്ജകാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലുമായി ചേർന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾകേന്ദ്രീകരിച്ചുള്ള ശില്പശാലകളും ഇ.എം സി. നടത്തിയിട്ടുണ്ട്. ഇ. എം. സി യും ഫിക്കിയും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലുമായും ചേർന്ന് തുടർന്നും പരിപാടികൾ നടത്തുന്നതാണ്. ഈ ശില്പശാലകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായമനുസരിച്ച് വ്യവസായ ശാലകളിൽ ഊർജ ഓഡിറ്റ് നടത്തുന്നതിനും ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്ന ഡെമോൺസ്ട്രേഷൻ പദ്ധതികൾ നടത്തുന്നതിനും ഇ. എം. സി. സഹായം നൽകുന്നതായിരിക്കും.