നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 18ന് കോളേജ് ഓഫീസിൽ നടത്തും. പ്രവേശനത്തിനായി വരുന്നവർ അപേക്ഷ സമയത്ത് സമർപ്പിച്ച എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചുട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 04868-234082, 9847347487.