340 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 18) 269 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 246 പേർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 340 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3747 പരിശോധന നടത്തിയതിലാണ് 269 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് നഗരസഭാ സ്വദേശികൾ 47 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 15 പേർ
അകത്തേത്തറ സ്വദേശികൾ 11 പേർ
ആലത്തൂർ സ്വദേശികൾ പത്തു പേർ
അഗളി, ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ ഏഴ് പേർ വീതം
പറളി സ്വദേശികൾ ആറു പേർ
അമ്പലപ്പാറ, ചെറുപ്പുളശ്ശേരി, കണ്ണാടി, കൊഴിഞ്ഞാമ്പാറ, ലക്കിടി-പേരൂർ, മങ്കര, മാത്തൂർ, ഓങ്ങല്ലൂർ സ്വദേശികൾ അഞ്ച് പേർ വീതം
കൊടുവായൂർ, മലമ്പുഴ, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഷൊർണൂർ സ്വദേശികൾ നാലു പേർ വീതം
മണ്ണാർക്കാട്, ചളവറ, എലപ്പുള്ളി, കണ്ണമ്പ്ര കാവശ്ശേരി, മുണ്ടൂർ, പട്ടാമ്പി, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, പുതുക്കോട്, തിരുമിറ്റക്കോട് സ്വദേശികൾ മൂന്ന് പേർ വീതം
അലനല്ലൂർ, കോങ്ങാട്, കൊപ്പം, കുമരംപുത്തൂർ, മണ്ണൂർ, മേലാർകോട്, മുതുതല, നെല്ലായ, പെരുവെമ്പ്, പൊൽപ്പുള്ളി, ഷോളയൂർ സ്വദേശികൾ രണ്ടു പേർ വീതം
ആനക്കര, അനങ്ങനടി, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കിഴക്കഞ്ചേരി, കോട്ടായി, കോട്ടോപ്പാടം, കുലുക്കല്ലൂർ, മരുതറോഡ്, പെരിങ്ങോട്ട്കുർശി, പെരുമാട്ടി, പുതുനഗരം, തേങ്കുറിശ്ശി, തൃക്കടീരി, തൃത്താല, വടകരപ്പതി, വടവന്നൂർ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2006 ആയി.