കൊച്ചി:എറണാകുളം ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന ഏരിയ/വ്യവസായ വികസന പ്ലോട്ട്, ബഹുനില വ്യവസായ സമുച്ചയം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്റേണ്‍സിനെ നിയമിക്കുന്നതിനായുള്ള ഒഴിവുകളിലേയ്ക്ക് 25 നും 40 നും മധ്യപ്രായമുള്ള എംബിഎ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. വൈകിട്ട് അഞ്ചുവരെയായിരിക്കും.
ഫോണ്‍ :2421360.