പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 20 ന് രാവിലെ 9.30 ന് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 50000 റാങ്ക് വരെയുള്ള പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ പെട്ടവര്‍ക്കും വിശ്വകര്‍മ്മ, ഈഴവ, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കും പങ്കെടുക്കാം.

നിലവില്‍ പെരിയ പോളിടെക്നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റേതെങ്കിലും പോളിടെക്കിനിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926, 9744010202.