‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതി’ പ്രകാരം കാസര്‍കോട് താലൂക്കിലെ ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുംബഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി, തെക്കില്‍ വില്ലേജുകളില്‍ ഭൂമി അനുവദിച്ചു കിട്ടിയിട്ടും അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടിയിട്ടില്ലാത്തവര്‍ക്ക് ഭൂമി അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടുന്നതിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി.

ഭൂമി ലഭിച്ച വില്ലേജിലോ, താമസിക്കുന്ന വില്ലേജിലോ, പട്ടയ പകര്‍പ്പ് വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷിക്കണം. പതിവ് ലഭിച്ചിട്ടും ഭൂമി നാളിതുവരെ കൈവശം വയ്ക്കാത്തവരുടെയും അതിര്‍ത്തി നിര്‍ണ്ണയത്തിന് അപേക്ഷിക്കാത്തവരുടെയും ഭൂമി ഇനിയൊരു അറിയിപ്പ് കൂടാതെ പതിവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.