കാസര്‍കോട് ആര്‍.ടി.ഓഫീസില്‍ നിന്നും തപാലായി അയച്ചിട്ടും ആര്‍.സി, ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഉടമസ്ഥര്‍ കൈപ്പറ്റാതെ തിരിച്ചു വന്നത് ഉടമസ്ഥര്‍ക്ക് കൈമാറുന്നതിന് നവംബര്‍ 27 ന് രാവിലെ 10 ന് കാസര്‍കോട് ആര്‍.ടിഓഫീസില്‍ അദാലത്ത് നടത്തും. ആര്‍.സി, ലൈസന്‍സ് തുടങ്ങിയ രേഖകളുടെ ഉടമസ്ഥര്‍ അവരുടെ ഏതെങ്കിലും ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി രേഖകള്‍ കൈപ്പറ്റണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.