മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് പന്നി വളര്ത്തല് വിഷയത്തില് നവംബര് 24 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം രാവിലെ 10 മുതല് വൈകിട്ട് നാല് വരെ പരിശീലനം നല്കും. പരമാവധി 30 പേര്ക്കാണ് പരിശീലനം. താത്പര്യമുള്ളവര് 0491 – 2815454 ല് വിളിച്ച് മുന്കൂട്ടി രജിസ്റ്റര് ചെയ്യണം പങ്കെടുക്കുന്നവര് കോവിഡ് വാക്സിനേഷന് സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര് അറിയിച്ചു.