വനിതാ കമ്മീഷൻ മെഗാ അദാലത്ത്; 28 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ മെഗാ അദാലത്ത് തൃശൂർ ടൗൺ ഹാളിൽ നടന്നു. 92 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 28 പരാതികൾ തീർപ്പാക്കി. 2 എണ്ണത്തിൽ വിശദമായ റിപ്പോർട്ട് തേടി. ഒരു കേസ് വകുപ്പ് തല അന്വേഷണത്തിന് കൈമാറി. 61 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

ഒരു സ്കൂൾ വിദ്യാർത്ഥി നൽകിയ പരാതി പരിഗണിച്ച പാനൽ സ്കൂളുകളിൽ ട്രാൻജെൻ്റർ നയങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. കുടുംബ പ്രശ്നങ്ങൾ, സ്വത്ത് തർക്കം തുടങ്ങിയവയായിരുന്നു പാനലിന് മുന്നിൽ എത്തിയ കേസുകളിൽ കൂടുതലും. കമ്മീഷന്‍ അംഗം ഷിജി ശിവജി, പാനൽ അഡ്വക്കേറ്റുമാർ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.