മദ്ധ്യപ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഡുപ്ലെക്‌സ് ക്രിക്കറ്റ് ഡ്യൂബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.ബി രശ്മിതക്ക് ധനസഹായം നല്‍കി. കല്‍പറ്റയിലെ ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനമായ ഹാബീക്യൂടെക്ചര്‍ ഡയറക്ടര്‍മാരായ സമി ജോസഫ്, പി.ഡി സിദ്ദിഖ്, എം.എ ജോജിമോന്‍, ദിപു കെ ജോസ്, ജുബിന്‍ ജോസ് എന്നിവരാണ് ധനസഹായ തുക ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്.

കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത ചെക്ക് രശ്മിതക്ക് കൈമാറി. .ചടങ്ങില്‍ ആര്‍.ജി കൂട്ടായ്മ ഭാരവാഹികളായ വിജയന്‍ മടക്കിമല, എം. ഇക്ബാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോട്ടത്തറ പഞ്ചായത്തിലെ പള്ളിക്കുന്ന് കാപ്പുംകൊല്ലി ബാലകൃഷ്ണന്റെയും മാധവിയുടെയും മകളായ രശ്മിത ചുണ്ടയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാം ക്ലാസ്സ് മുതല്‍ അത്ലറ്റിക്‌സില്‍ മികവ് പുലര്‍ത്തിയ രശ്മിത സംസ്ഥാനതല മത്സരങ്ങളിലും ജില്ലാതല മത്സരങ്ങളിലും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.