എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരെ ചേർക്കുന്നതിന് ജോയിന്റ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ മാർക്കുള്ള പരിശീലനപരിപാടി സിവിൽ സ്റ്റേഷനിലെ എ ഡി സി ഓഫീസിൽ ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ബാബു.കെ.ജി പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.

ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.