സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ 21 ന് പ്രകാശനം ചെയ്യും. പി.ആര്‍.ഡിയുടെ പി ആര്‍ ചേംബറില്‍ രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് നല്‍കിയാണ് ടിക്കറ്റ് പ്രകാശനം ചെയ്യുന്നത്. കഴിഞ്ഞ തവണ ക്രിസ്തുമസ് നവവത്സര ബമ്പര്‍ ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ സാധുവായ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.
വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കില്‍ കൂടുതല്‍ അച്ചടിക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ. പൂജാ ബമ്പര്‍ 2021ന്റെ നറുക്കെടുപ്പും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഗോര്‍ഖീ ഭവനിലാണ് നറുക്കെടുപ്പ്. 5 കോടി രൂപയാണ് ഒന്നാം സമ്മാനം. മുന്‍വര്‍ഷം പൂജാ ബമ്പര്‍ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത്തവണ 37 ലക്ഷം അച്ചടിച്ചു. മുഴുവന്‍ ടിക്കറ്റുകളും വിറ്റു.