കുറുവാദ്വീപ് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൽ പുതുതായി നിർമ്മിച്ച മുളചങ്ങാടം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 40 പേർക്ക് കയറാവുന്ന ചങ്ങാടമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വാർഡ് കൗൺസിലർ റ്റിജി ജോൺസൺ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി. മുഹമ്മദ് സലീം, ഡി.എം.സി മാനേജർ ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.