ബാല ശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ തല മത്സരം 25 ന് രാവിലെ 10 ന് ഓണ്‍ലൈനായി നടക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ ടീമുകള്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ സംസ്ഥാനതല മത്സരത്തില്‍ അവതരിപ്പിക്കും. നവോദയ, കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകില്ല.
