കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ് റഗുലര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങും ലക്ചറര്‍ ഇന്‍ കൊമേഴ്‌സിന് ഒന്നാം ക്ലാസ് എം. കോം ആണ് യോഗ്യത. രണ്ട് തസ്തികയിലേക്കുമുള്ള ഇന്റര്‍വ്യൂ നവംബര്‍ 25ന് രാവിലെ 10ന് കോളജില്‍ നടക്കും. ഫോണ്‍: 9961103235.