ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് രണ്ട് ദിവസത്തെ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി എടയൂര്‍ പഞ്ചായത്തിലെ മമ്മുവിന്റെ ബ്രോയിലര്‍ ഫാം സന്ദര്‍ശിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ മണ്ണുത്തി വെറ്ററിനറി കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.എസ് സുജ, വെട്ടിക്കാട്ടിരി വെറ്ററിനറി സര്‍ജ്ജന്‍ ഡോ.നൗഷാദലി, പൗള്‍ട്രി കണ്‍സള്‍ട്ടന്റ് പ്രശാന്ത് നമ്പ്യാര്‍ എന്നിവര്‍ ക്ലാസെടുത്തു. എല്‍.എം.ടി.സി ആതവനാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷാജന്‍ ജേക്കബ് അധ്യക്ഷനായി. ഫീല്‍ഡ് ഓഫീസര്‍ ജയന്‍ സംസാരിച്ചു. എല്‍.എം.ടി.സി ആതവനാട് ഡിസംബറില്‍ കാടക്കോഴി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മാണവും, കറവപ്പശു വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494 2962296, 8089293728 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.