മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ്, മലയാളം, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലേക്ക് നവംബര്‍ 25നും ഇംഗ്ലീഷ്, മലയാളം തസ്തികയിലേക്ക് നവംബര്‍ 29ന് രാവിലെ 10നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജാരകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.