സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി (മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍)  കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോടതി ഫീസും തിരികെ ലഭിക്കും. ഫോണ്‍: 9188524181

പരാതികളും അപേക്ഷകളും താഴെപ്പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍, ഇ-മെയില്‍ മുഖേന അയക്കാം.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട് – dlsapkd@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാലക്കാട് – tlscpkd@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചിറ്റൂര്‍ – tlscchittur@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ആലത്തൂര്‍ – tlscalathur@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മണ്ണാര്‍ക്കാട്- tlscmnrkd@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഒറ്റപ്പാലം- tlscottapalam@gmail.com