സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കുകളില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ (ആഴ്ചയില്‍ 2 ദിവസം) നിയമനം നടത്തുന്നു.

എം.എസ്.സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍/ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാതല ഐസിഡിഎസ് സെല്‍,ബി1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9400092123.