കൊച്ചി:കേരളത്തിലെ ആദ്യത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ കോവിഡ് ചികിത്സാകേന്ദ്രമായി
പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി അയ്യായിരത്തില്‍ പരം കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്ത
കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനപാതയില്‍ ഒപ്പം നിന്ന മുന്‍നിര പ്രവര്‍ത്തകരെയും പ്രവര്‍ത്തന പങ്കാളികളെയും ജില്ലാഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ആദരിച്ചു.

അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില് വച്ച് നടന്ന ചടങ്
കറുകുറ്റി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ലതിക ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
ഷൈജോ പറമ്പില്‍ അധ്യക്ഷതവഹിച്ചു. ആരോഗ്യസമിതി അധ്യക്ഷന്‍ മേരി ആന്റണി
ആശംസകള്‍ അര്‍പ്പിച്ചു

ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്രയടി ഹാളും അനുബന്ധ സൗകര്യങ്ങളും
ഉള്ള
കണ്‍വെന്‍ഷന്‍ സെന്റര്‍ കോവിഡ് ചികിത്സാ കേന്ദ്രം നടത്തുന്നതിന് സൗജന്യമായി
വിട്ടു നല്‍കിയ അഡ്‌ലക്‌സ് അപ്പോളോ ഡയറക്ടര്‍ സുധീശനും മാനേജ്‌മെന്റിനും
അഡിഷണല്‍ ഡിഎംഒ ഡോ. വിവേക് ഉപഹാരം നല്‍കി.

ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ രണ്ടേകാല്‍ കോടി രൂപ വില വരുന്ന

ഉപകരണങ്ങള്‍, അനുബന്ധ സാധനസാമഗ്രികള്‍ തുടങ്ങിയവ നല്‍കിയ കോണ്‍ഫെഡറേ
ഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീയ്ക്ക് (സിഐഐ) നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ
പ്രോഗ്രാം മാനേജര്‍ ഡോ സജിത്ത് ഉപഹാരം നല്‍കി.
കോവിഡ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യം
സൗജന്യമായി വിട്ടു നല്‍കിയ ഫ്രാന്‍സിസ്‌കന്‍ സെന്റര്‍ അസീസി ശാന്തി കേന്ദ്രത്തിലെ
ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ ഉപഹാരം ഏറ്റുവാങ്ങി.
വിവിധ മേഖലകളിലായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മുന്‍
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് , ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.നസീമ നജീബ് ഡോ. ഹനീഷ് എംഎം, ഡോ അതുല്‍ മാനുവല്‍ ജോസഫ്,
ഡോ.ജോര്‍ജ് തുകലന്‍, ഡോ.മുഹ്‌സിന്‍ എം സാലി, ഡോ അന്‍വര്‍ ഹസ്സൈന്‍, പികെ സജീവ്
ഉമാശശിധരന്‍, രേവതി എല്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ആലുവ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, അപ്പോളോ ആശുപത്രി സിഇഓ നീലകണ്ഠന്‍,
ഡെപ്യൂട്ടി ജനറല്‍
മാനേജര്‍ കോശി അഞ്ചേരില്‍ , അക്കൗണ്ട് ഹെഡ് ദീപക് സേവ്യര്‍
ഉമാ ടി , ഷാനു കെസി, ശ്രീ രഞ്ജു വി , ശ്രീ രാജു കെ കെ , സി ഐ ഐ
ഫൌണ്ടേഷന്‍ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ജേക്കബ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.