കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കലാമത്സരങ്ങൾ ഉണർവ് 2021 സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും പങ്കെടുക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസറിന്റെ ഇ-മെയിൽ വിലാസത്തിൽ നവംബർ 25നകം മത്സരത്തിനുള്ള വീഡിയോ അല്ലെങ്കിൽ രചന റെക്കോർഡ് ചെയ്തു അയക്കണം.

ഭിന്നശേഷി സർട്ടിഫിക്കറ്റും ഇതോടൊപ്പം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ-0484 2425377. രചനകൾ അയക്കേണ്ട ഇ-മെയിൽ: pwddayekm@gmail.com . കഥാരചന , പാട്ട് (സിംഗിൾ, ഗ്രൂപ്പ് ) ഉപന്യാസ രചന (വിഷയം : കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യപരിപാലനവും) ഗ്രൂപ്പ് ഡാൻസ് , സിംഗിൾ ഡാൻസ് , ഷോർട്ട് ഫിലിം (വിഷയം : തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ ) ചിത്രരചന മത്സരം (വിഷയം : തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ ), ചിത്രരചന മത്സരം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.