പെരിന്തല്‍മണ്ണ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. 16 കേസുകള്‍ അടുത്ത മാസം 18ന് തിരൂരില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. 26 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
കുടുംബകേസുകള്‍, ജോലി സ്ഥലങ്ങളില്‍ മേലധികാരികളില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനം തുടങ്ങിയവയാണ് ജില്ലയില്‍ കമ്മീഷന് മുമ്പാകെ എത്തിയ പരാതികളില്‍ കൂടുതല്‍ ഉണ്ടായിരുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. അഡ്വ.രാജേഷ് പുതുക്കാട്, അഡ്വ ബീന കരുവാത്ത്, അഡ്വ. രൂപ, വനിതാ സെല്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വനിതാ കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.