ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് കോട്ടക്കല്‍ ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി. പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ പ്രൊഫ. എം.അബ്ദുല്‍ അസീസ് അധ്യക്ഷനായി. വേങ്ങര കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്‌സ് പ്രന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സെഷനുകളില്‍ മുന്‍ഷിദ, സുഹറാബി എന്നിവര്‍ ക്ലാസുകളെടുത്തു. ഫാറൂഖ് എജ്യുക്കേഷനല്‍ സൊസൈറ്റി ട്രഷറര്‍ മരക്കാര്‍ കുട്ടി ഹാജി, വൈസ് പ്രിന്‍സിപ്പല്‍ ലബീബ് മാഞ്ചേരി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുഹൈല്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഫാരിസ് തറമ്മല്‍ എന്നിവര്‍ സംസാരിച്ചു.