ദേശീയ ആരോഗ്യ ഐ .ഡി കാര്‍ഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകും എന്ന പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍ , രോഗ നിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച് ഇലക്ട്രോണിക്സ് സംവിധാനത്തില്‍ സൂക്ഷിക്കുകയാണ് ദേശീയ ആരോഗ്യ ഐ .ഡി കാര്‍ഡിന്റെ ഉദ്ദേശ്യം . പൗരന്മാരുടെ അനാവശ്യ ചികിത്സ പരിശോധനകള്‍ ഒഴിവാക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രയോജനം. ഇതുവഴി സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ് .