എം എൽ എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ചാലക്കുടി നിയോജക മണ്ഡലത്തിലെ 2020 -21 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ നൂറ് ശതമാനം വിജയം  നേടിയ വിദ്യാലയങ്ങളെയും  എല്ലാ വിഷയങ്ങളിലും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കാനായി സനീഷ്കുമാർ ജോസഫ് എം എൽ എ നൽകുന്ന എം എൽ എ അവാർഡിന്റെ
രണ്ടാം ഘട്ട വിതരണം നടന്നു.
സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂൾ പരിയാരം, ജി എച്ച് എസ് എസ് ചായ്പൻകുഴി എന്നിവിടങ്ങളിലാണ് അവാർഡ് വിതരണം നടന്നത്.വിജയികളായവർക്ക് എം എൽ എ അവാർഡുകൾ വിതരണം ചെയ്തു.
നൂറ് ശതമാനം വിജയം നേടിയ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കുറ്റിക്കാട്, സെൻ്റ് ജോർജ്ജ് എച്ച് എസ് എസ് പരിയാരം, എം ആർ എസ് ചാലക്കുടി, നോട്ടർഡാം പബ്ലിക്ക് സ്കൂൾ വെട്ടിക്കുഴി, ഫാ.മാത്യു ആൽക്കലാം പബ്ലിക്ക് സ്കൂൾ മേച്ചിറ എന്നീ സ്കൂളുകളെ ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ഡെന്നി വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് ഷിമ ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആൻ്റണി, പി കെ ജേക്കബ്ബ്, പി പി പോളി, ലിജോ ജോൺ, പഞ്ചായത്തംഗങ്ങളായ പി പി അഗസ്തി, സിനി ലോനപ്പൻ, ഡാർളി പോൾസൺ, ഡെന്നി, കെ കെ സരസ്വതി, സുനന്ദ നാരായണൻ, ആശ കിഷോർ, ഫാ. വിൽസൺ ഈരാത്തറ, പ്രധാനധ്യാപകരായ ആൻ്റു പി കെ, ജെയ്സൺ എം ടി, കൊച്ചുത്രേസ്യ, ജാൻസി കെ ഡേവിഡ്, അധ്യാപകരായ ഫ്രാൻസിസ് പി എ, ജോർജ്ജ് പി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.